Skip to main content

കരുതലും കൈത്താങ്ങും : അശോകന് ഒരു മണിക്കൂറിനുള്ളിൽ ആർ.ഒ.ആർ സർട്ടിഫിക്കറ്റ് ലഭ്യമായി

 

വസ്തുവിന്റെ ആർ.ഒ.ആർ ( റെക്കോർഡ് ഓഫ് റൈറ്റ് ) സംബന്ധമായ പരാതിയുമായി കരുതലും കൈത്താങ്ങും മൂവാറ്റുപുഴ താലൂക്ക്തല അദാലത്ത് വേദിയിൽ എത്തിയ പിറവം കക്കാട് തെക്കുംഭാഗത്ത് വീട്ടിൽ ടി. എൻ അശോകൻ നായരുടെ പരാതിക്ക് ഒരു മണിക്കൂറിനുള്ളിൽ പരിഹാരം.

1963 മുതൽ കൈ വശമുള്ള ഭൂമിക്ക് ആർ.ഒ.ആർ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് താമസം നേരിടുന്ന സാഹചര്യത്തിലാണ് അശോകൻ കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിൽ പരാതി സമർപ്പിച്ചത്. പരാതി പരിഗണിച്ച മന്ത്രി പി.രാജീവ്  ആർ.ഒ.ആർ സർട്ടിഫിക്കറ്റ് ഉടൻ തയ്യാറാക്കാൻ നിർദേശിക്കുകയായിരുന്നു.  ഒരു മണിക്കൂറിനുള്ളിലാണ് സർട്ടിഫിക്കറ്റ് പിറവം വില്ലേജ് തയ്യാറാക്കിയത്. 

പിറവം വില്ലേജിൽ ആധാര പ്രകാരം 18 സെന്റ് ഭൂമി ഉണ്ടായിരുന്നെങ്കിലും വില്ലേജ് രജിസ്റ്ററിൽ 13 സെന്റ് എന്ന് തെറ്റായി രേഖപ്പെടുത്തിയതിനാലാണ് അശോകന് ആർ.ഒ.ആർ ലഭിക്കുന്നതിൽ തടസം നേരിട്ടത്. ആധാരപ്രകാരമുള്ള വസ്തു കൃത്യമായി രേഖപ്പെടുത്തിയാണ് 18 സെന്റ് ഭൂമിയുടെ ആർ.ഒ.ആർ സർട്ടിഫിക്കറ്റ് അശോകന് നൽകിയത്. വളരെക്കാലമായുള്ള തന്റെ പരാതിക്ക് ഉടൻതന്നെ പരിഹാരമായ സന്തോഷത്തിലാണ് അശോകൻ അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

 

 

date