Skip to main content

കരുതലും കൈത്താങ്ങും :   മന്ത്രിയുടെ ഇടപെടലിൽ ജലക്ഷാമത്തിന് പരിഹാരം

 

ദീർഘനാളായി അനുഭവിക്കുന്ന ജലക്ഷാമത്തിനു പ്രതിവിധി തേടിയാണ് അലിയാർ അദാലത്ത് വേദിയിൽ എത്തിയത്. മന്ത്രി പി. രാജീവിന്റെ ഇടപെടലിനെ തുടർന്ന് ജൂൺ ഒന്നിന് മുൻപ് വാട്ടർ കണക്ഷൻ ലഭ്യമാകുമെന്ന ആശ്വാസത്തിലാണ് അലിയാർ.

വേനൽകാലത്ത് താനും കുടുംബവും അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിനു പരിഹാരം തേടിയാണ് പേഴയ്ക്കാപ്പിള്ളി ചക്കുങ്ങൽ വീട്ടിൽ സി.ഇ അലിയാർ മൂവാറ്റുപുഴ താലൂക്ക്തല അദാലത്ത് വേദിയിൽ എത്തിയത്. സ്വന്തമായി കിണറുണ്ടെങ്കിലും ജലക്ഷാമം രൂക്ഷമാണ്. വീട്ടിലെ മറ്റാവശ്യങ്ങൾക്ക് അയൽവാസികളുടെ കിണറുകളാണ് ആശ്രയം.  ജലജീവൻ മിഷൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷന് അപേക്ഷ നൽകിയെങ്കിലും റോഡ് ടാറിങ്ങുമായി ബന്ധപ്പെട്ട് തടസം നേരിട്ടു. മൂവാറ്റുപുഴ താലൂക്ക് തല അദാലത്തിൽ ഇക്കാര്യം മന്ത്രി പി രാജീവ് പരാതി വിശദമായി പരിശോധിച്ചു.  കുടിവെള്ളം ലഭ്യമാക്കാൻ പഞ്ചായത്തും വാട്ടർ അതോറിറ്റിയും നടപടി സ്വീകരിക്കണമെന്നും ജൂൺ ഒന്നിന് മുൻപ് കണക്ഷൻ നൽകണമെന്നും മന്ത്രി നിർദേശിക്കുകയായിരുന്നു.

date