Skip to main content

കരുതലും  കൈത്താങ്ങും : നിർധന കുടുംബത്തിന് മണിക്കൂറുകൾക്കുള്ളിൽ മുൻഗണനാ റേഷൻ കാർഡ്

 

കരുതലും  കൈത്താങ്ങും മൂവാറ്റുപുഴ താലൂക്ക്തല  അദാലത്തിൽ നിർധന കുടുംബത്തിന് മണിക്കൂറുകൾക്കുള്ളിൽ  മുൻഗണനാ വിഭാഗം റേഷൻ കാർഡ് അനുവദിച്ചു. മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി കാരകുന്നേൽ വീട്ടിൽ ജിനോ ഷിജോയുടെ അപേക്ഷയിലാണ് അടിയന്തര  നടപടിയുണ്ടായത്. പരാതി പരിഗണിച്ച മന്ത്രി പി. പ്രസാദ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റേഷൻ കാർഡ് നൽകാൻ  ബന്ധപ്പെട്ട ഉദ്യോസ്ഥരോട് നിർദേശിക്കുകയായിരുന്നു.

ഒടുവിൽ മണിക്കൂറുകൾ കൊണ്ട് പ്രശ്നത്തിന് പരിഹാരമായി.മുൻഗണനാ കാർഡിനുവേണ്ടി ഇവർ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പല ശ്രമങ്ങളും നടത്തിയിരുന്നു. പക്ഷേ  ആ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. അങ്ങനെയിരിക്കെയാണ് കരുതലും കൈത്താങ്ങും അദാലത്തിൽ അപേക്ഷ നൽകുന്നതും കാർഡ് ലഭിക്കുന്നതും. സ്വന്തമായി വീടില്ലാത്തതിനാൽ വർഷങ്ങളായി വാടകയ്ക്ക് കഴിയുന്ന കുടുംബത്തെ സംബന്ധിച്ച് ഏറെ ആശ്വാസമേകുന്ന നടപടിയാണ് അദാലത്തിലുണ്ടായത്. പരാതിക്കാരിക്ക് വേണ്ടി ഭർത്താവ് കെ.കെ ഷിജോ മന്ത്രിയിൽ നിന്ന് റേഷൻ കാർഡ് ഏറ്റുവാങ്ങി.

date