Skip to main content

കരുതലും കൈത്താങ്ങും :  രാജന് മുടങ്ങിയ പെൻഷൻ തുക   കുടിശിക തീർത്ത് ലഭിക്കും

 

 കൃഷിവകുപ്പിന്റെ ഒരു ലക്ഷം യുവജനങ്ങൾക്കുള്ള തൊഴിൽദാന പദ്ധതി  പ്രകാരമുള്ള പെൻഷൻ രണ്ടു വർഷമായി മുടങ്ങിയ സാഹചര്യത്തിലാണ് കാഴ്ച പരിമിതിയുള്ള കൂത്താട്ടുകുളം ഐക്കരകുന്നേൽ എ.കെ. രാജൻ ഭാര്യ വിജയലക്ഷ്മിയോടൊപ്പം കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ എത്തിയത്. മന്ത്രി പി.രാജീവ് പരാതി പരിഗണിക്കവെ രാജന്റെ പരാതിയിൽ പരിഹാരം കണ്ടിട്ടുണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ പെൻഷൻ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആകുമെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ജനന തീയതിയിൽ വന്ന തെറ്റുമൂലമായിരുന്നു രണ്ടു വർഷമായി രാജന് പെൻഷൻ മുടങ്ങിയത്. മുടങ്ങിയ പെൻഷൻ കുടിശിക തീർത്ത് 41,000 രൂപയും ഗ്രാറ്റുവിറ്റി ഇനത്തിൽ 30,000 രൂപയും അടക്കം 71,000 രൂപ രാജന് ലഭിക്കും. എല്ലാമാസവും മുടങ്ങാതെ 1000 രൂപ പെൻഷനും രാജനു ലഭിക്കും.

date