Skip to main content

പെൺകുട്ടികൾക്ക് തൊഴിൽപഠനം: പദ്ധതിക്ക് തുടക്കമായി

 ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക് സംഘടിപ്പിച്ച തൊഴിൽപഠനം ജില്ലാ കളക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. ലിംഗ പക്ഷപാതത്തിനെതിരെ പൗരന്മാരെ ബോധവത്ക്കരിക്കാനും പെൺകുട്ടികൾക്കുള്ള ക്ഷേമപ്രവൃത്തനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് അസാപുമായി ചേർന്ന് 40 കുട്ടികൾക്ക് ബ്യൂട്ടിഷൻ, ഫിറ്റ്നെസ്സ് എന്നീ കോഴ്സുകളിൽ പരിശീലനം നൽകും. മെയ് 31 മുതലാണ് ക്ലാസ്സുകൾ. 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല വനിത ശിശുവികസന ഓഫീസർ എൽ. ഷീബ ആധ്യക്ഷത വഹിച്ചു. ഫിനാൻസ് ഓഫീസർ രാജിത ജി, ആസാപ് ജില്ല കോ-ഓർഡിനേറ്റർ കവിത ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

date