Skip to main content

കുടുംബശ്രീ ജില്ലാതല കലാമേള നടത്തി

 കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ജില്ലാതല കലാമേള - അരങ്ങ് 2023 സംഘടിപ്പിച്ചു. പുന്നപ്ര അറവുകാട് സ്കൂളിൽ നടന്ന പരിപാടി എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ജി സൈറസ്, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, ബ്ലോക്ക് ഡിവിഷൻ അംഗം സതീ രമേശ്, സി.ഡി.എസ്. ചെയർപേഴ്സൺ കല അശോകൻ, ജില്ല മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.വി സേവ്യർ തുടങ്ങിയവർ പങ്കെടുത്തു. 

ജില്ലയിലെ 6 താലൂക്കുകളിലായി നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തു എത്തിയവരാണ് ജില്ലാതലത്തിൽ മാറ്റുരച്ചത്. 38 ഇനിങ്ങളിലായി നാനൂറോളം വനിതകൾ മത്സരങ്ങളിൽ പങ്കെടുത്തു. തകഴി സി.ഡി.എസ് ഓവറോൾ ചാമ്പ്യന്മാരായി. ഹരിപ്പാട് മുനിസിപ്പാലിറ്റി സി.ഡി.എസ്. രണ്ടാം സ്ഥാനം നേടി. അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷീബ രാകേഷ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയവർ ജൂൺ 2,3,4 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ആലപ്പുഴയെ പ്രതിനിധികരിച്ച് മത്സരിക്കും.

date