Skip to main content

എസ്എൻഡിപി യൂണിയൻ,  ശ്രീനാരായണ സഹോദര ധർമ്മവേദി എന്നിവരുടെ ജാഥകളും പ്രകടനവും നിരോധിച്ചു -റോഡ് ഉപരോധവും നിരോധിച്ചു 

 

പൊതു സമാധാനവും പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ജില്ലയിൽ മെയ് 27 ന്   എസ്എൻഡിപി യൂണിയൻ, ശ്രീനാരായണ സഹോദര ധർമ്മവേദി എന്നിവർ 
നടത്തുവാൻ നിശ്ചയിച്ചിരുന്ന ജാഥകളും പ്രകടനവും റോഡ് ഉപരോധങ്ങളും മുദ്രാവാക്യം വിളികളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഹരിത വി.കുമാർ ഉത്തരവായി.  ചേർത്തല താലൂക്കിൽ മാരാരിക്കുളം വടക്ക് വില്ലേജിൽ സ്ഥിതി ചെയ്യുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ വസതിയിലേക്ക് ശ്രീനാരായണ സഹോദര ധർമ്മ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും മാർച്ചിനെതിരായി എസ്എൻഡിപി യോഗത്തിൻറെ  ആഭിമുഖ്യത്തിൽ ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കാൻ തീരുമാനിച്ചതായിരുന്നു. ഇത് സംഘർഷങ്ങൾക്കും ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാകുമെന്ന് ബോധ്യപ്പെട്ടതിൻറെ  അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാകളക്ടറുടെ. ഉത്തരവ്. ഉത്തരവ് നടപ്പിലാക്കുന്നതിന് ജില്ല പോലീസ് മേധാവി നടപടി സ്വീകരിക്കേണ്ടതാണ്.

date