Skip to main content

യാത്രയയപ്പ്

 

തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വിവിധ ഓഫീസുകളിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. ജോയിന്‍റ് ഡയറക്ടർ പി.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ ഇന്‍റഗ്രേറ്റഡ് സോഫ്റ്റ് വെയർ യോഗത്തിൽ അവതരിപ്പിച്ചു. സേവനത്തിൽ നിന്നും വിരമിക്കുന്ന ജില്ലാ ടൗൺ പ്ലാനർ കെ.എം. ഗോപകുമാ‍ർ, ടൗൺ പ്ലാനർ കെ.എം. സിന്ധു, ഡപ്യൂട്ടി ടൗൺ പ്ലാനർ എ. സൗദ, സീനിയർ സൂപ്രണ്ട് ഡൈന്യൂസ് തോമസ് എന്നിവർക്ക് ഉപഹാരം നൽകി. ഡപ്യൂട്ടി ഡയറക്ടർ കെ.ജെ. ജോയ്, അസി. ഡയറക്ടർമാരായ പി.എച്ച്. ഷൈ൯, കെ.ജി. ബാബു, അസി. ടൗൺ പ്ലാനർ ഷാജി, ജൂനിയർ സൂപ്രണ്ട് പി.പി. രാജേഷ് എന്നിവർ സംസാരിച്ചു.

date