Skip to main content

എയ്ഞ്ചൽവാലി - പമ്പാവാലി പട്ടയവിതരണം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

 

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ എയ്ഞ്ചൽവാലി - പമ്പാവാലി പ്രദേശങ്ങളിലെ ഭൂവുടമകൾക്കു ഭൂനികുതി അടയ്ക്കുന്നതിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ക്രമവത്കരിച്ച പട്ടയവിതരണ ഉദ്ഘാടനം ഇന്ന് (മേയ് 30) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. രാവിലെ 11.30 ന് എയ്ഞ്ചൽ വാലി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. സഹകരണ - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിശിഷ്ടാതിഥിയാവും.

 യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആന്റോ ആന്റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി,  ബ്ലോക്ക് പഞ്ചായത്തംഗം മാഗി ജോസഫ്, ഗ്രാമപഞ്ചായത്തംഗം മാത്യു ജോസഫ്, ആർ.ഡി.ഒ വിനോദ് രാജ്, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ ഫ്രാൻസിസ് ബി. സാവിയോ, സർവേ ഡെപ്യൂട്ടി ഡയറക്ടർ എസ്. വിനോദ്, കാഞ്ഞിരപ്പള്ളി തഹസീൽദാർ ബെന്നി മാത്യു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗിരീഷ്‌കുമാർ, എബി കാവുങ്കൽ, ടി.വി. ജോസഫ്, ലിൻസ് വടക്കേൽ, അനിയൻ എരുമേലി, ജോസ് മടുക്കകുഴി, നൗഷാദ് കുനുകാട്ടിൽ, സലിം വാഴമറ്റം, ജോസ് പഴയ തോട്ടം എന്നിവർ പങ്കെടുക്കും.

date