Skip to main content

ലോക പുകയില വിരുദ്ധദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ

കോട്ടയം: ലോക പുകയില വിരുദ്ധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (മേയ് 31) രാവിലെ 10.30 ന് ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ  നടക്കും. ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ  പി.എസ്. പുഷ്പമണി പുകയിലവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കും. എസ്.എം.ഇ പ്രിൻസിപ്പൽ ഡോ.ജെ. ജുഗൻ, കോട്ടയം സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് ജോയിന്റ് ഡയറക്ടർ: ഡോ. ടി.പി. ജയചന്ദ്രൻ, കേരള വോളണ്ടറി ഹെൽത്ത് സർവീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ  സാജു വി. ഇട്ടി, ഗ്രാമപഞ്ചായത്തംഗം അരുൺ ഫിലിപ്പ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ജെ. ഡോമി എന്നിവർ പങ്കെടുക്കും. കോട്ടയം മെഡിക്കൽ കോളേജ് പൾമിനറി മെഡിസിൻ വിഭാഗം മേധാവി ഡോ. കെ.പി. വേണുഗോപാൽ സെമിനാർ നയിക്കും.

ദിനാചരണത്തോടനുബന്ധിച്ച് ഇന്നു (മേയ് 30) ഉച്ചയ്ക്ക് മൂന്നിന് നാഗമ്പടം ബസ് സ്റ്റാൻഡിലും, നാലിന് കളക്ടറേറ്റിലും, അഞ്ച് മണിക്ക്  ഗാന്ധി സ്‌ക്വയറിലും തെരുവുനാടകവും ഫ്‌ളാഷ് മോബും സംഘടിപ്പിക്കും. ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേയ് 31 ന് രാവിലെ 10 ന് കളക്ടറേറ്റിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് വരെ നടക്കുന്ന ബൈക്ക് റാലി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യും.

date