Skip to main content

കുമരകം നോർത്ത് മാതൃകാ പ്രീ സ്‌കൂൾ ഉദ്ഘാടനം ഇന്ന്

കോട്ടയം: പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ അനുവദിച്ച കുമരകം ഗവൺമെന്റ് നോർത്ത് എൽ.പി. സ്‌കൂളിലെ മാതൃക പ്രീ സ്‌കൂൾ ഉദ്ഘാടനം ഇന്ന് (മേയ് 30) വൈകിട്ട് നാലിന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ധന്യ സാബു അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി  മുഖ്യ പ്രഭാഷണം നടത്തും. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ  കെ.ജെ പ്രസാദ് പദ്ധതി വിശദീകരണം നടത്തും. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു നിർവഹിക്കും.
 ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കവിതാ ലാലു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം മേഖലാ ജോസഫ്, കുമരകം ഗ്രാമപഞ്ചായത്ത സ്ഥിരംസമിതി അധ്യക്ഷരായ ശ്രീജ സുരേഷ്, കുമരകം ആർഷ ബൈജു, ഗ്രാമപഞ്ചായത്തംഗം മായ സുരേഷ്, സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജകട് ഓഫീസർ ആശാ ജോർജ്ജ്, കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ. മോഹനദാസ്, കോട്ടയം വെസ്റ്റ് ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ കെ.എസ്. ബിജുമോൻ, ഗവൺമെന്റ് നോർത്ത് എൽ.പി. സ്‌കൂൾ പ്രഥമ അധ്യാപിക  കെ.സിന്ധു, ഗവൺമെന്റ് നോർത്ത് എൽ.പി. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി മേരി റിൻസി, സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ എസ്.ഡി റാം എന്നിവർ പങ്കെടുക്കും.

 

date