Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

കോട്ടയം;  ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍,അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ബി.കോം (റെഗുലര്‍),ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്റ്റീസാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂണ്‍  ഒന്നിന്ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസിലെത്തണം. വിശദവിവരത്തിന് ഫോണ്‍ : 0481-2537676

date