Skip to main content
കുമരകം നോർത്ത് എൽ.പി. സ്കൂളിലെ മാതൃകാ പ്രീ സ്കൂൾ സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു

ഒടിഞ്ഞ ബഞ്ചും പൊട്ടിപൊളിഞ്ഞ കസേരയും സ്കൂളുകളിലെ അടഞ്ഞ അധ്യായം: മന്ത്രി വി.എൻ.വാസവൻ 

 

കോട്ടയം: ഒടിഞ്ഞ ബഞ്ചും പൊട്ടിപ്പൊളിഞ്ഞ കസേരയും മേശയും ചൂരലും കേരള വിദ്യാഭ്യാസ ചരിത്രത്തിലെ അടഞ്ഞ അധ്യായമാണെന്ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പ്  മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കുമരകം നോർത്ത് എൽ.പി. സ്കൂളിലെ മാതൃകാ പ്രീ സ്കൂൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദത്തിലൂടെ വിജ്ഞാനം നേടാൻ സഹായിക്കുന്ന നിരവധി സാധ്യതകളാണ് ഇപ്പോൾ പ്രീപ്രൈമറി സ്കൂളുകളിൽ അവതരിപ്പിക്കപ്പെടുന്നത്. 
പത്ത് ലക്ഷത്തോളം വിദ്യാർത്ഥികൾ അൺഎയ്ഡഡ് മേഖലയിൽ നിന്ന് എയ്ഡഡ്, സർക്കാർ  സ്കൂളുകളിൽ പ്രവേശനം നേടിയതായും  മന്ത്രി പറഞ്ഞു.
എസ് എസ് കെയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പ്രീ പ്രൈമറി പോലെ കുട്ടികളെ വിനോദത്തിലൂടെ വിദ്യാഭ്യാസത്തിലേക്ക് എത്തിക്കാൻ കഴിയുന്ന ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ജില്ലയിൽ നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മാതൃകാ പ്രീ സ്കൂളിൽ കുട്ടികൾക്കായുള്ള പാർക്ക് നിർമ്മിച്ച   നൗഫലിനെ ചടങ്ങിൽ മന്ത്രി  ആദരിച്ചു.  കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കവിതാ ലാലു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം മേഘലാ ജോസഫ്,  ഗ്രാമപഞ്ചായത്തംഗം മായ സുരേഷ്,  സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ  കെ.ജെ പ്രസാദ്, കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ. മോഹനദാസ്, കോട്ടയം വെസ്റ്റ് ബി.ആർ.സി അരവിന്ദൻ, ഗവൺമെന്റ് നോർത്ത് എൽ.പി. സ്‌കൂൾ പ്രഥമ അധ്യാപിക  കെ.സിന്ധു, ഗവൺമെന്റ് നോർത്ത് എൽ.പി. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി മേരി റിൻസി, സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ എസ്.ഡി. റാം എന്നിവർ സംസാരിച്ചു.

date