Skip to main content

തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; മികച്ച പോളിംഗ്

 

കോട്ടയം: ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കായി നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. കോട്ടയം നഗരസഭയിലെ പുത്തൻതോടിൽ(38 വാർഡ് )  74.23 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ പെരുനിലത്ത് ( വാർഡ് 36 ) 75.35 ശതമാനവും മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട (വാർഡ് ആറ് ) യിൽ 68.31 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയായിരുന്നു പോളിംഗ്.  വോട്ടെണ്ണൽ ഇന്ന് (മേയ് 31)അതത് തദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കും.

date