Skip to main content

അധ്യാപക നിയമനം

പുല്ലാനൂർ ഗവ വി.എച്ച്.എസ് സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. വൊക്കേഷണൽ ടീച്ചർ (സിവിൽ), നോൺ വൊക്കേഷണൽ ടീച്ചർ(ഇംഗ്ലീഷ്), നോൺ വൊക്കേഷണൽ ടീച്ചർ ജി.എഫ്.സി(ജൂനിയർ) എന്നീ വിഷയങ്ങളിലേക്ക് ജൂൺ അഞ്ചിന് രാവിലെ 11നും നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ), നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (ജൂനിയർ), നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ്(സീനിയർ) എന്നീ വിഷയങ്ങളിലേക്ക് ജൂൺ ആറിന് രാവിലെ 11നും അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി വി.എച്ച്.സി.ഇ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0483 2771525.

മങ്കട ഗവ. കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഉറുദു വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും യു ജി സി നിഷ്‌കർഷിക്കുന്ന യോഗ്യതകളുമുള്ള കോഴിക്കോട് കോളജ് വിദ്യഭ്യാസ ഉപ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ആറിന് രാവിലെ 10.30ന് കോളജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

date