Skip to main content
മത്സ്യഫെഡിന്റെ മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയിൽ പാച്ചി വീട്ടിൽ രമേശന് അനുവദിച്ച അപകട ഇൻഷുറൻസ് പദ്ധതി ആനുകൂല്യമായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് കെ വി സുമേഷ് എംഎൽഎ വിതരണം ചെയ്യുന്നു

മത്സ്യഫെഡ് മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് തുക വിതരണം ചെയ്തു

മത്സ്യഫെഡ് 2022-23ൽ നടപ്പിലാക്കിയ മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയിൽ പാച്ചി വീട്ടിൽ രമേശന് അഴീക്കോട് കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം മുഖേന അനുവദിച്ച അപകട ഇൻഷുറൻസ് പദ്ധതി ആനുകൂല്യമായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് കെ വി സുമേഷ് എംഎൽഎ വിതരണം ചെയ്തു.
രമേശന്റെ വീട്ടിൽ നടന്ന ചടങ്ങിൽ അഴീക്കോട് ഗ്രാമപഞ്ചായത് പ്രസിഡണ്ട് കെ അജീഷ്, വാർഡ് മെമ്പർ പി എ ജലജ, മത്സ്യഫെഡ് ജില്ലാ മാനേജർ വി രജിത, മത്സ്യഫെഡ് മുൻ ഭരണ സമിതിയംഗം പി എ രഘുനാഥ്, അഴീക്കോട് കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭരണസമിതിയംഗങ്ങൾ, ജീവനക്കാർ, അരയസമാജം ഭാരവാഹികൾ, മത്സ്യത്തൊഴിലാളികൾ, എന്നിവർ സന്നിഹിതരായി. ഇൻഷുറൻസ് കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് പി പി അജിത്ത്കുമാറിന്റെ ആനുകൂല്യവും ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് മത്സ്യഫെഡ് ജില്ലാ മാനേജർ അറിയിച്ചു.
 

date