Skip to main content
അരിക്കുളം ഗ്രാമപഞ്ചായത്തിൽ മണ്ണ് ആരോഗ്യ പരിപാലന പരിപാടി സംഘടിപ്പിച്ചു

മണ്ണ് ആരോഗ്യ പരിപാലന പരിപാടി സംഘടിപ്പിച്ചു

 

അരിക്കുളം ഗ്രാമപഞ്ചായത്തിൽ മണ്ണ് ആരോഗ്യ പരിപാലന പരിപാടി സംഘടിപ്പിച്ചു. മിഷൻ ലൈഫ് സ്റ്റൈൽ ഫോർ എൻവയോണ്മെന്റ് (ലൈഫ്) പദ്ധതി പ്രകാരം അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പെരുവണ്ണാമുഴി കൃഷി വിജ്ഞാൻ കേന്ദ്രയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. തിക്കോടി,അരിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവനുകൾ സംയുക്തമായി സംഘടിപ്പിച്ച മണ്ണ് പരിശോധനാ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടന്നു.

അരിക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  പ്രകാശൻ എം അധ്യക്ഷത വഹിച്ചു.കെ വി കെ പെരുവണ്ണാമുഴി ഹെഡ് ആൻഡ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. പി.രാധാകൃഷ്ണൻ,
സബസ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. കെ എം പ്രകാശ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

ചടങ്ങിൽ എ കെ എൻ അടിയോടി, സി രാധ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ അമൃത ബാബു സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ പി മധുസൂദനൻ നന്ദിയും പറഞ്ഞു.

date