Skip to main content

അറിയിപ്പുകൾ

 

അസിസ്റ്റന്റ് മാനേജർ ഒഴിവ്

ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്ക്) യുടെ തലശ്ശേരിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) (ട്രെയിനി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : ബി ടെക് (മെക്കാനിക്കൽ എഞ്ചിനിയറിംഗ്). താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം റീജിയണൽ എക്സിക്യൂട്ടീവ്, അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസ്, എരഞ്ഞോളി പോസ്റ്റ്, തലശ്ശേരി-670 107 എന്ന വിലാസത്തിലോ adakrenzone@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജൂൺ ഒമ്പതിനകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് : 0490-2354073.

 

സീറ്റ് ഒഴിവ് 

ഗവ: ഐ.ടി.ഐ.യുടെയും ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെൻ്റ് കമ്മിറ്റി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ എലവേറ്റർ എൻജിനീയറിങ് കോഴ്സിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഐ.ടി.ഐ.ഐ.എം.സി ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :  8129412079, 9048902926  

 

ലേലം നോട്ടീസ് 

കോഴിക്കോട് ഫാമിലി കോടതിയുടെ 2016 ജൂൺ 21 തിയ്യതിയിലെ CMP (Exe)442/2015 in MC-89/2013 നമ്പർ വാറണ്ട് പ്രകാരം വളയനാട് വില്ലേജിൽ റീസർവെ നമ്പർ 40, റീ സർവെ സബ് ഡിവിഷൻ നമ്പർ 6 ൽ പ്പെട്ട 0.0248 ഹെക്ടർ (06.123 സെന്റ്) സ്ഥലത്തിലെ നാലിലൊന്ന് ഓഹരിയായ 0.0062 ഹെക്ടർ (01.53 സെന്റ്)സ്ഥലം, 2023 മെയ് 31ന് പകൽ 11 മണിക്ക് വളയനാട് വില്ലേജ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ പ്രസ്തുത തിയ്യതി ലേലസമയത്തിന് മുമ്പായി വളയനാട് വില്ലേജ് ഓഫീസിൽ നേരിട്ടോ, അധികാരസ്ഥൻ മുഖേനയോ ഹാജരാകേണ്ടതും തഹസിൽദാർ / അധികാരോദ്യോഗസ്ഥൻ നിർദേശിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതുമാണെന്ന് തഹസിൽദാർ അറിയിച്ചു.

date