ജില്ലാതല പ്രവേശനോത്സവം ചേലക്കര ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ
വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളെ വരവേൽക്കാൻ ജില്ല ഒരുങ്ങി. ജില്ലാതല പ്രവേശനോത്സവം ചേലക്കര ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ, ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ വിശിഷ്ടാതിഥികൾ ആവും. ഇതോടൊപ്പം ചേലക്കര ജിഎൽപി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1.5 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി ആര്‍ കൃഷ്ണ തേജ, എംപിമാരായ രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ എ സി മൊയ്തീൻ, സേവിയർ ചിറ്റിലപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, മറ്റു ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
- Log in to post comments