Skip to main content

ലോക പരിസ്ഥിതി ദിനം: ജില്ലാതല ഉദ്ഘാടനം

 

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു. ലോക പുകയിലവിരുദ്ധ ദിനാചരണം, വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണം  എന്നീ പരിപാടികളുടെയും ജില്ലാതല ഉദ്ഘാടനം പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജില്‍ കെ.ബാബു എംഎല്‍എ നിര്‍വഹിച്ചു. 

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഇന്‍ ചാര്‍ജ്) ഡോ.കെ.കെ ആശ മുഖ്യപ്രഭാഷണം നടത്തി.  ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ പ്രദീപ് സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സവിത  ദിനാചരണസന്ദേശം നല്‍കി.  ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ശിവദാസ് വയറിളക്കാരോഗ പ്രതിരോധത്തെക്കുറിച്ചു സെമിനാര്‍ അവതരിപ്പിച്ചു. പുകയിലരഹിതവിദ്യാലയം സ്റ്റാറ്റുട്ടറി ബോര്‍ഡ് സ്വാമി ശ്വാസതികാനന്ദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഉല്ലാസിന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായര്‍ കൈമാറി.
ലോകപരിസ്ഥിതി ദിന പ്രതിജ്ഞ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഉല്ലാസ് ചൊല്ലിക്കൊടുത്തു. കീച്ചേരി സാമൂഹ്യ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അപ്പു സിറിയക് നന്ദി പറഞ്ഞു. കോളേജ് വൃക്ഷ തൈ നടീല്‍, സൈക്കിള്‍ റാലി, എന്‍എസ്എസ് യൂണിറ്റ് അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, പോസ്റ്റര്‍ രചന, ഉപന്യാസ രചന  തുടങ്ങിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം ബോധവല്‍കരണ ക്ലാസ്സ് എന്നിവയും ഉണ്ടായിരുന്നു.

date