Skip to main content

അറിയിപ്പുകൾ

പി എസ് സി അറിയിപ്പ് 

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്‌) (കാറ്റഗറി നമ്പര്‍. 254/2021) തസ്തികയുടെ 28.01.2023 ന്‌ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖത്തിന്റെ ആദ്യഘട്ടം ജൂൺ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളിൽ പി എസ് സി കോഴിക്കോട്‌ മേഖല ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ്‌ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന്‌ ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ ലഭുമായിട്ടില്ലാത്തവര്‍ പി.എസ്‌.സി. കോഴിക്കോട്‌ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോൺ : 0495 2371971 

ആശുപത്രി അറ്റൻഡന്റ് അപേക്ഷ ക്ഷണിച്ചു

ഗവ. മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ കൊറോണ അടക്കമുള്ള വാർഡുകളിൽ ശുചീകരണ പ്രവർത്തനത്തിനായി ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് II, ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് I എന്നീ തസ്തികകളിൽ 13  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 675 രൂപ ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനം. 60 വയസ്സിൽ താഴെ പ്രായമുള്ള  കുടുംബശ്രീ, സന്നദ്ധ സംഘടനയിൽ ഉൾപ്പെട്ടിട്ടുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജൂൺ എട്ടിന് രാവിലെ 11 മണിക്ക് മാതൃശിശുസംരക്ഷണ കേന്ദ്രം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് കാർഡ്, സന്നദ്ധ സംഘടനയിൽ അംഗമാണെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :0495 2350475 

 

ഇന്‍റര്‍വ്യൂ തിയ്യതിയിൽ മാറ്റം 

ഗവ. കോളേജ്‌ ഓഫ്‌ ടീച്ചർ എജുക്കേഷനിൽ 2023-24 അധ്യയന വര്‍ഷത്തേക്ക്‌ മലയാളം വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നതിന്‌ ജൂൺ ഏഴിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്‍റര്‍വ്യൂ  ജൂൺ 13 ന് രാവിലെ 11.30 ലേക്ക്‌ മാറ്റിവെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, എം.എഡ്‌, നെറ്റ്‌ എന്നിവയാണ്‌ യോഗ്യത. പി.എച്ച്‌.ഡി, എം.ഫില്‍ എന്നിവ അഭികാമ്യം. അപേക്ഷകര്‍ കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. യോഗ്യരായവര്‍ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകള്‍ സഹിതം പ്രിൻസിപ്പൽ മുന്‍പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2722792.

date