Skip to main content

അറിയിപ്പുകൾ

താത്കാലിക അധ്യാപകരെ നിയമിക്കുന്നു

കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ( സീനിയർ ), സൈക്കോളജി (ജൂനിയർ), മാത്‍സ് (ജൂനിയർ) ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 13 രാവിലെ 10 മണിക്ക് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2214999   

 

എം പാനൽ ചെയ്യുന്നതിന് താത്പര്യപത്രം ക്ഷണിച്ചു

വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിന് പിന്നാക്ക വികസന വകുപ്പ് നടപ്പിലാക്കി വരുന്ന എംബ്ലോയിബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതിയിൽ മെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പ്രവേശന പരീക്ഷാ പരിശീലനങ്ങൾ നടത്തി വരുന്ന സ്ഥാപനങ്ങളെ എം പാനൽ ചെയ്യുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. എം പാനൽ ചെയ്യപ്പെടുന്ന സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്ന വിദ്യാർത്ഥികൾക്കാണ് ധനസഹായം അനുവദിക്കുന്നത്. വിജ്ഞാപനം, താൽപര്യപത്രം സമർപ്പിക്കുന്നതിനുള്ള അപേക്ഷ എന്നിവ www.bood.kerala.gov.in. www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ താൽപര്യപത്രം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, 673020 എന്ന വിലാസത്തിൽ ജൂലൈ 10 നുള്ളിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് :  0495-2377786

date