Skip to main content

വേളം പഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു

 

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഹരിതസഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷത വഹിച്ചു. മാർച്ച് 15 മുതൽ ജൂൺ അഞ്ച് വരെയുള്ള മാലിന്യമുക്ത പ്രവർത്തനങ്ങളുടെ അവലോകനവും നവംബർ 15 വരെയുള്ള കർമ്മ പരിപാടികളും ഗ്രൂപ്പടിസ്ഥാനത്തിൽ ചർച്ച ചെയ്തു. 

ഹരിതകർമ്മ സേന, ആശാവർക്കർമാർ, എൻ.എസ്.എസ് വളണ്ടിയർമാർ, പെൻഷൻ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സീനിയർ സിറ്റിസൺ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ പ്രതിജ്ഞ ചൊല്ലികൊടുത്തു. പി.സൂപ്പി മാസ്റ്റർ, സറീന നടുക്കണ്ടി, വി.കെ അബ്ദുള്ള, പി.പി ചന്ദ്രൻ, എം.സി മൊയ്തു, ഇ.പി സലിം, നാണു നമ്പ്യാർ, ടി.വാസു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.കെ റഫീഖ്, ഹെഡ് ക്ലർക്ക് ജിതേഷ്, വി.ഇ.ഒ രജിൻ , തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി ചിത്രാ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു.

date