Skip to main content

വ്യാപാരികൾക്ക് ഫല വൃക്ഷതൈകൾ നൽകി 

 

ലോക പരിസ്ഥിതി ദിനത്തിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വ്യാപാരികൾക്ക് ഫല വൃക്ഷതൈകൾ നൽകി.  2023-24 വാര്‍ഷിക പദ്ധതിയായ പൊതുനിരത്ത് സൗന്ദര്യവല്‍ക്കരണത്തിൽ ഉൾപ്പെടുത്തി മാത്തറ അങ്ങാടി ശുചീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റംല പുത്തലത്ത്, ശൈലജ ടീച്ചര്‍, സെയ്താലി എ.പി, മറ്റ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍,  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രൻ ടി,  ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, വിവിധ സംഘടനാ പ്രതിനിധികൾ, മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.

date