Skip to main content

പി.എസ്.സി. അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ (ഇംഗ്ലീഷ്) (കാറ്റ.നം.254/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പത്തനംതിട്ട ജില്ല ഓഫീസില്‍ വെച്ച് അഭിമുഖം നടത്തുന്നു.  

ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്., പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ അസല്‍, ഒ.റ്റി.ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും പത്തനംതിട്ട ജില്ല പി.എസ്.സി. ഓഫീസില്‍ നേരിട്ട് എത്തണം. പി.എസ്.സി. വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം.

date