Skip to main content

അപേക്ഷ ക്ഷണിച്ചു

 

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏഴ് അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ രജിസ്‌ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും (എസ്.സി, എസ്.ടി 350 രൂപ) സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്  www.ihrd.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

date