Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഓമശ്ശേരി ഫെഡറല്‍ ബാങ്കിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന കൊടുവള്ളി അഡീഷണല്‍ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 2022- 23 വര്‍ഷത്തെ അങ്കണവാടി പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍/ വ്യക്തികളില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു . ഒരു അങ്കണവാടിക്ക് 3000 രൂപ നിരക്കില്‍ 148 അങ്കണവാടികള്‍ക്കാണ് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷണല്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത്. ടാക്‌സ് ഉള്‍പ്പെടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാധനങ്ങള്‍ ഉള്‍ക്കൊള്ളിച്ച 148 കിറ്റുകള്‍ പ്രസ്തുത അങ്കണവാടിയില്‍ എത്തിക്കുന്നതിനുള്ള തുകയാണ് ടെണ്ടറില്‍ കാണിക്കേണ്ടത്. അങ്കണവാടി കണ്ടിജന്‍സി ഉള്‍പ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങള്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭ്യമാണ്. ടെണ്ടര്‍ ഫോറത്തിന്റെ വില : 900 രൂപയും ജി എസ് ടിയും. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി : ജൂണ്‍ 12 ഉച്ചക്ക് ഒരു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2281044.
 

date