Skip to main content

പത്രപ്രവര്‍ത്തകര്‍ക്കായി നിര്‍മ്മിതബുദ്ധി ശില്പശാല സംഘടിപ്പിക്കുന്നു

 

പത്രപ്രവര്‍ത്തന മേഖലയില്‍ നിര്‍മ്മിതബുദ്ധിയും മെഷീന്‍ ലേണിങ്ങും അടക്കമുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം സംബന്ധിച്ച് കേരള മീഡിയ അക്കാദമി ശില്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 14 ന് രാവിലെ 10 മണി മുതല്‍ കാലിക്കറ്റ് ടവര്‍ ഹോട്ടലില്‍ നടക്കുന്ന ശില്പശാലയില്‍ പത്രപ്രവര്‍ത്തകര്‍ക്കും മീഡിയ അധ്യാപകര്‍ക്കുമാണ് പങ്കെടുക്കാന്‍ അവസരം. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെയും മാതൃഭൂമി മീഡിയ സ്‌കൂളിന്റെയും സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് ശില്പശാല ഉദ്ഘാടനം ചെയ്യും. 

നിര്‍മ്മിത ബുദ്ധിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും ഇതുപയോഗിച്ചുള്ള ടൂളുകളില്‍ പ്രായോഗിക പരിശീലനം നേടാനും കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കുന്നതാണ് ശില്പശാല. മേഖലയിലെ വിദഗ്ദ്ധരാണ് ക്ലാസ്സുകള്‍ എടുക്കുക. പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. https://bit.ly/AI4Journalist എന്ന ലിങ്ക് വഴിയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

date