Skip to main content

പരിശീലനം സംഘടിപ്പിക്കുന്നു

 

ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂൺ 14 മുതൽ 26 വരെ പാലില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ 10 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. പ്രവേശന ഫീസ് ‌135 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. പരിശീലനത്തിന് താത്പര്യമുള്ളവര്‍ക്ക് ജൂൺ 12 വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി dd-dtc-kkd.dairy@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലോ 0495-2414579 എന്ന ഫോണ്‍ നമ്പര്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യാം.
 

date