Skip to main content

പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടം ജൂൺ 9 ന് നാടിന് സമർപ്പിക്കും

 

വെസ്റ്റ് പുതുപ്പാടിയിൽ ദേശീയപാതയോരത്ത് കെ എസ് ഇ ബി യുടെ സ്ഥലത്ത് നിർമ്മിച്ച പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പുതിയ ഇരുനില കെട്ടിടം ജൂൺ ഒമ്പതിന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നാടിന് സമർപ്പിക്കും. ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിക്കും. സെക്ഷൻ ഓഫീസിനോടുചേർന്ന് നിർമാണം പൂർത്തിയാക്കിയ ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനവും നടക്കും.

കെ എസ് ഇ ബി യുടെ അധീനതയിലുള്ള നാൽപ്പത് സെന്റ് സ്ഥലത്ത് അമ്പത് ലക്ഷം രൂപ ചെലവിലാണ് പുതിയ ഇരുനിലക്കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. 15 കിലോവാട്ട് ശേഷിയുള്ള അഞ്ചും പത്ത് കിലോവാട്ട് ശേഷിയുള്ള രണ്ടും ഏഴ് കെ.ഡബ്ല്യൂ ശേഷിയുള്ള ഒരു ചാർജറുമാണ് ഇ.വി.ചാർജിങ് സ്റ്റേഷനിലുള്ളത്.

date