Skip to main content

തൊഴിൽതീരം പദ്ധതി; ഉന്നതതല യോഗം നാളെ    

 

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായുള്ള പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതി തൊഴിൽതീരത്തിന്റെ ഉന്നതതല ജനപ്രതിനിധി- ഉദ്യോഗസ്ഥ യോഗം നാളെ (ജൂൺ 8 ) ചേരും. ഉച്ചക്ക് ശേഷം 3 മണിക്ക് മാത്തോട്ടം വനശ്രീ ഹാളിൽ പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ കൂടി സഹകരണത്തോടെ ബേപ്പൂർ നിയോജകമണ്ഡലത്തിലെ അഭ്യസ്തവിദ്യരായ മത്സ്യബന്ധന സമൂഹത്തിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൈപുണി പരിശീലനത്തിലൂടെ വൈജ്ഞാനിക തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയാണ് തൊഴിൽ തീരം. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല അധ്യക്ഷത വഹിക്കും.   

പദ്ധതിയുടെ പൈലറ്റ് പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലെ ഓരോ നിയോജകമണ്ഡലങ്ങളിൽ നടപ്പിലാക്കുന്നുണ്ട്.
നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ഫിഷറീസ്, തൊഴിൽ, വ്യാവസായിക വകുപ്പ് ഉദ്യോഗസ്ഥരും, തഹസിൽദാർ, താലൂക്കിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും കുടുംബശ്രീ, അസാപ്പ്, ഐസിടി അക്കാദമി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പദ്ധതി മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കുവാനാണ് മിഷൻ ലക്ഷ്യമിടുന്നത്.

date