Skip to main content

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍, ധനുവച്ചപുരം, മാവേലിക്കര, കാര്‍ത്തികപ്പള്ളി, പെരിശ്ശേരി എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റിൽ www.ihrd.ac.in ലഭ്യമാണ്.

date