Skip to main content

കുച്ചിപ്പുടി അഭ്യാസശാലയ്ക്ക് തുടക്കമായി

        ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കുച്ചിപ്പുടി അഭ്യാസശാല തുടങ്ങി. കുച്ചിപ്പുടി നർത്തകിയും ചലച്ചിത്രതാരവുമായ രചന നാരായണൻ കുട്ടിയുടെ നേതൃത്വത്തിലാണു ശില്പശാല. നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനിതാ കമ്മീഷൻ അംഗം അഡ്വ.മായ, സ്വാതി തിരുനാൾ കോളജ് കേരള നടനം വിഭാഗം മുൻ മേധാവി പ്രൊഫ. ലേഖ തങ്കച്ചി എന്നിവർ ചേർന്ന് ശില്പശാല ഉദ്ഘാടനം ചെയ്തു. ഭരണസമിതി, നിർവാഹസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ശില്പശാല 12നു സമാപിക്കും.

പി.എൻ.എക്‌സ്. 2605/2023

date