Skip to main content
ക്യാപ്റ്റൻ ലക്ഷ്മി ബഡ്സ് സ്കൂളിന്റെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പത്മജ ഉദ്ഘാടനം ചെയ്തു.

ക്യാപ്ടൻ ലക്ഷ്മി ബഡ്‌സ്‌ സ്കൂളിൽ പ്രവേശനോത്സവം

തിരുവില്വാമല ഗ്രാമപഞ്ചായത്തിന് കീഴിൽ ആനപ്പാറയിലുള്ള ക്യാപ്റ്റൻ ലക്ഷ്മി ബഡ്സ് സ്കൂളിന്റെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പത്മജ ഉദ്ഘാടനം ചെയ്തു.ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം സാധ്യമാക്കാൻ ഒരുക്കിയ ക്യാപ്റ്റൻ ലക്ഷ്മി ബഡ്സ് സ്കൂളിൽ നാൽപ്പതോളം കുട്ടികൾ ആണ് അധ്യയനം നടത്തുന്നത്. കുട്ടികൾക്കായുള്ള നവയുഗ ക്ലബ് വഴി സ്പോൺസർ ചെയ്ത പഠനോപകരണ വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.

ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രാമചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സുകുമാരൻ, വിനി ഉണ്ണികൃഷ്ണൻ, വാർഡ് അംഗം കെ. പി. ഉമാശങ്കർ പ്രകാശൻ, അസിസ്റ്റന്റ് സെക്രട്ടറി ഷെജി തോമസ്, സ്പെഷ്യൽ എജുക്കറ്റർ ശ്രീപ്രിയ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

date