Skip to main content

ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മഹാത്മ ഗാന്ധി സർവ്വകലാശാലയിൽ അഫ്ലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (0468 2382280, 8547005074), പുതുപ്പള്ളി (8547005040), കടത്തുരുത്തി (04829-264177), 8547005049), കട്ടപ്പന (04868-250160, 8547005053), മറയൂർ (8547005072), പീരുമേട് (04869-232373,8547005041), തൊടുപുഴ (04862-257447, 257811, 8547005047) എന്നിവിടങ്ങളിൽപ്രവർത്തിക്കുന്ന ഏഴ് അപ്ലൈഡ് സയൻസ് കോളേജുകൾ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് നേരിട്ട്അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്ക് ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ www.ihrdadmissions എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം. ജൂൺ ആറിന് 10 മണി മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ കോപ്പിയും ഓൺലൈനായി അടച്ച രജിസ്ട്രേഷൻ ഫീസ് വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽലഭ്യമാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദർശിക്കുക.

date