Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കായി തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ നടത്തുന്ന ഒരു വര്‍ഷത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന്  അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോടുള്ള നോളേജ് സെന്ററില്‍ ആണ് കോഴ്‌സ് നടത്തുന്നത്. 30 വയസ്സില്‍ താഴെ പ്രായമുള്ള,  മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനവും പ്ലസ് ടു യോഗ്യതയുമുള്ള എസ്.സി/എസ്.ടി  വിഭാഗത്തിലുള്ളവര്‍ക്ക്  അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാവണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2301772 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

date