Skip to main content

സീറ്റൊഴിവ്

നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ്  സയന്‍സ് കോളേജില്‍ ബി.എ മൂന്നാം വര്‍ഷ മലയാളത്തില്‍ എസ്.സി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് രണ്ടും  മൂന്നാം വര്‍ഷ ബി.എസ്.സി ജോഗ്രഫിയില്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ ഒരു ഒഴിവുമുണ്ട്.  കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ നിന്ന്  മാറ്റം ആഗ്രഹിക്കുന്ന റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 2023 ജൂണ്‍ 20ന് മുമ്പായി അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം  എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ടിഫിക്കറ്റ്, മുന്‍ വര്‍ഷ ഡിഗ്രി പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം.  വിശദവിവരങ്ങള്‍ക്ക് കോളജുമായി നേരിട്ട് ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date