Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍  നടപ്പിലാക്കുന്ന ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയുടെ  ഭാഗമായി ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കുന്നതിന് മലപ്പുറം ജില്ലാവ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള വൈദഗ്ധ്യം എന്നിവയാണ് യോഗ്യത. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍,  ബാങ്ക് ഉദ്യോഗസ്ഥര്‍,  ഇന്‍ഷുറന്‍സ് ഏജന്റുമാര്‍,  ബാങ്ക് മിത്രാസ്,  കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, / വ്യക്തികള്‍,  പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഭക്ഷ്യ സാങ്കേതിക വിദ്യയില്‍ ഡിപ്ലോമയോ ഡിഗ്രിയോ അല്ലെങ്കില്‍ ഭക്ഷ്യ എന്‍ജിനിയറിങ് / ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതില്‍ അനുഭവ പരിചയമോ അഭികാമ്യം.
അപേക്ഷ, ബയോഡാറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ  സഹിതം 2023 ജൂണ്‍ 20 ന് മുന്‍പായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നല്‍കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്  വിളിക്കുക: 0483 2737405, 0483 2734812. 9446504417.

 

date