Skip to main content

ബളാല്‍ ഗ്രാമപഞ്ചായത്തില്‍ താല്‍പര്യപത്രം ക്ഷണിച്ചു

ബളാല്‍  പഞ്ചായത്ത് നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതി പ്രകാരമുള്ള കുടിവെള്ള പദ്ധതിക്ക് വേണ്ടി ജലസംഭരണി, കിണര്‍ സ്ഥാപിക്കുന്നതിന് സ്ഥലം നല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യമുള്ള വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന വില, വസ്തു വില്‍പ്പനയ്ക്ക് തയ്യാറാണെന്ന സമ്മതപത്രം എന്നിവ ഉള്‍പ്പെടുത്തി ഏഴ് ദിവസത്തിനകം  ബളാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. ഫോണ്‍- 0467-2242235
 

date