Skip to main content

ജില്ലയിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രിയുടെ സന്ദർശനം നാളെ

 

മത്സ്യത്തൊഴിലാളികളുമായി സംവദിക്കുന്നതിനായി കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല നാളെ (ജൂൺ 9 ) ജില്ലയിൽ സന്ദർശനം നടത്തും. കേന്ദ്രമന്ത്രിയുടെ തീരദേശ സന്ദർശന പരിപാടിയായ'സാഗർ പരിക്രമ യാത്ര' യുടെ ഭാഗമായാണ് സന്ദർശനം. വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ പുരോഗതി വിലയിരുത്തുക, മത്സ്യത്തൊഴിലാളികളുമായി സംവദിക്കുക, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ, അനുഭവങ്ങൾ എന്നിവ മനസ്സിലാക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശം. 

പരിപാടിയുടെ ഭാഗമായി ഉച്ചക്ക് 2 മണിക്ക് ബേപ്പൂർ ഫിഷിംഗ് ഹാർബർ, ചാലിയം ഫിഷ് ലാൻഡിങ് സെന്റർ എന്നിവിടങ്ങളിൽ സന്ദർശിച്ച്  മത്സ്യത്തൊഴിലാളികളുമായി സംവദിക്കും. തുടർന്ന് സമുദ്ര ഓഡിറ്റോറിയത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടക്കുന്ന മത്സ്യത്തൊഴിലാളി സംഗമം കേന്ദ്രമന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോ.എൽ.മുരുകൻ,  മന്ത്രിമാർ, എം.പി മാർ, എം എൽ എ മാർ, ജനപ്രധിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 
 
പരിപാടിയോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, മത്സ്യമേഖലയിലെ സംരംഭകർ, പ്രധാൻമന്ത്രി മത്സ്യ സമ്പദ യോജനയിലെ ഗുണഭോക്താക്കൾ എന്നിവരെ ആദരിക്കും. തുടർന്ന് പ്രധാൻമന്ത്രി ബീമാ സുരക്ഷാ യോജനയുടെ ക്യാമ്പയിൻ ഉദ്ഘാടനം, മൽസ്യത്തൊഴിലാളികൾക്കുള്ള ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ താക്കോൽ ദാനം, കിസാൻ  ക്രെഡിറ്റ് കാർഡ് വിതരണം എന്നിവ കേന്ദ്രമന്ത്രി നിർവഹിക്കും. തുടർന്ന്  സാംസ്കാരിക പരിപാടികളും അരങ്ങേറും.

date