Skip to main content

ഇലക്ട്രിക് വാഹന റാലിയും പ്രദർശനവും സംഘടിപ്പിച്ചു

 

ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ്  ആർ.ജി.എസ്.എ യുടെ നേതൃത്വത്തിൽ "നെറ്റ് സീറോ കാർബൺ" എന്ന പേരിൽ ഇലക്ട്രിക് വാഹങ്ങളുടെ റാലിയും പ്രദർശന മേളയും സംഘടിപ്പിച്ചു. കാർബൺ ന്യൂട്രൽ ആശയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കോഴിക്കോട് ബീച്ചിൽ നിന്ന് സിവിൽ സ്റ്റേഷൻ വരെ നടന്ന ഇലക്ട്രിക് വാഹന റാലി ഫ്ലാഗ് ഓഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ടി പ്രസാദ് നിർവഹിച്ചു. 45 ഓളം ഇലക്ട്രിക് സ്കൂട്ടർ ഉടമകൾ റാലിയിൽ പങ്കാളികളായി. ഒൻപതോളം ഇലക്ട്രിക് വാഹന കമ്പനികളുടെ വാഹന പ്രദർശനവും നിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ജൈവ ഉൽപ്പന്നങ്ങളുടെ വിപണനവും നടന്നു.

date