Skip to main content

ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു*

 

 

കുടുംബശ്രീ മിഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറൽ ഡവലപ്പ്മെന്റ് ആന്റ് ഫാർമേഴ്സ് വെൽഫെയർ, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി പഞ്ചായത്ത് സി.ഡി.എസ്, ആത്മ വയനാട് എന്നിവരുടെ ആഭിമുഖ്യത്തിൽ തിരുനെല്ലി പഞ്ചായത്തിലെ ജെ.എൽ.ജി അംഗങ്ങളെയും യൂത്ത് ക്ലബ്ബ് അംഗങ്ങളെയും ഉൾപ്പെടുത്തി  എൻ.ആർ.എൽ.എം സ്പെഷ്യൽ പ്രോജക്ട് ഓഫീസിൽ നെൽ  കർഷകർക്കായി ഓറിയന്റേഷൻ ക്ലാസ് നടത്തി. തിരുനെല്ലി പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ പി. സൗമിനി ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ ടി.വി സായി കൃഷ്ണൻ  അധ്യക്ഷത വഹിച്ചു. തിരുനെല്ലി പഞ്ചായത്തിലെ വനിത കർഷകരും യൂത്ത് ക്ലബ്ബിലെ അംഗങ്ങളുമായി 60 പേർ പരിപാടിയിൽ പങ്കെടുത്തു. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണവും തൊണ്ടി ഗന്ധകശാല, ജീരക ശാല, രക്‌തശാലി, ചോമാല, നവര തുടങ്ങിയ തനത് നെല്ലിനങ്ങളുടെ കുറഞ്ഞത് 150 ഏക്കർ എങ്കിലും കൃഷി ചെയ്യുക എന്നതുമാണ് പദ്ധതി കൊണ്ട്  ലക്ഷ്യമിടുന്നത്. നെല്ലിൻ്റെ  മണ്ണൊരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ റിസോഴ്സ് പേഴ്സൺ പി. പ്രതീഷ് കർഷകർക്ക്  പറഞ്ഞു കൊടുത്തു.ആനിമേറ്റർ സിന്ധു രവീന്ദ്രൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ  അലീന, സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ യദു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

date