Skip to main content

സ്‌പൈസസ് റൂട്ട് പദ്ധതിയിലെ പ്രധാന കേന്ദ്രമാക്കി പൊന്നാനിയെ മാറ്റും: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൈതൃക മേഖലകളെ സംയോജിപ്പിക്കുന്ന മുസരീസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ബേപ്പൂർ മുതൽ കൊല്ലം വരെ നീളുന്ന സ്‌പൈസസ് റൂട്ട് ഹെറിറ്റേജ് പദ്ധതിയിലെ പ്രധാന കേന്ദ്രമാക്കി പൊന്നാനിയെ മാറ്റുമെന്ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയായ പൊന്നാനി മിസ്രി പള്ളിയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദ സഞ്ചാരത്തിന്റെയും പൈതൃക സംരക്ഷണത്തിന്റെയും സംയോജനം പ്രദേശിക സമൂഹത്തിന് പ്രയോജനമാകും വിധമാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, സ്ഥിരം സമിതി അധ്യക്ഷൻ  മുഹമ്മദ് ബഷീർ , കൗൺസിലർ എം .പി ഷബീറാബി,മുസിരീസ് പ്രൊജക്റ്റ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ:കെ. മനോജ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date