Post Category
സൗജന്യ തൈവിതരണം
കോട്ടയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം സമൂഹവനവൽക്കരണ വിഭാഗത്തിൽ ഉത്പാദിപ്പിച്ച തൈകൾ സൗജന്യമായി വിതരണം ചെയ്യും. ജൂലൈ ഏഴ് വരെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കഴിഞ്ഞ മൂന്ന് വർഷമായി തൈകൾ നട്ടു പരിപാലിക്കുന്ന സർക്കാരിതര സംഘടനകൾക്കുമാണ് വിതരണം ചെയ്യുന്നത്. സ്വകാര്യ ആവശ്യങ്ങൾക്ക് തേക്ക് സ്റ്റംബുകൾ 15 രൂപ നിരക്കിലും ചന്ദനം തുടങ്ങിയ വിവിധ ഇനം ചെറിയ കൂടതൈകൾ 23 രൂപ നിരക്കിലും വലിയ കൂടതൈകൾ 55 രൂപ നിരക്കിലും കോട്ടയം, പൊൻകുന്നം സമൂഹ വനവൽക്കരണ റെയ്ഞ്ചോഫീസിൽ നിന്ന് ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9074409720, 8086933934, 7994231897
date
- Log in to post comments