Skip to main content

കിറ്റ്സിൽ ടൂറിസം ഡിപ്ലോമ കോഴ്സുകൾ

        സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്)ൽ പ്ലേസ്മെന്റോട് കൂടിയ ഹ്രസ്വകാല ഡിപ്ലോമ/പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.  പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്‌ (ഒരു വർഷം) (യോഗ്യതബിരുദം), പി.ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം (ഒരു വർഷം) (യോഗ്യതബിരുദം), പി.ജി ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് (ഒരു വർഷം), ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്‌ (9 മാസം) (യോഗ്യതപ്ലസ്ടു) എന്നിവയാണ് കോഴ്സുകൾ.  അപേക്ഷ ഫോം കിറ്റ്സിന്റെ വെബ്സൈറ്റിൽ www.kittsedu.org ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക്: 0471 – 2329468/2339178.

പി.എൻ.എക്‌സ്. 2682/2023

date