Skip to main content

തദ്ദേശ സ്പോർട്സ് കൗൺസിൽ സെമിനാർ വ്യാഴാഴ്ച

        തദ്ദേശ സ്പോർട്സ് കൗൺസിൽ - ചുമതലകളും സാധ്യതകളും എന്ന വിഷയത്തിൽ കായിക വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാർ വ്യാഴാഴ്ച രാവിലെ 10ന് തിരുവനന്തപുരം വെള്ളയമ്പലത്തെ ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.  കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് വിശിഷ്ടാതിഥിയാകും.  കായിക രംഗത്തെ പ്രമുഖരും വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

        പി.എൻ.എക്‌സ്. 2688/2023

date