Post Category
സ്‌കോൾ കേരള ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം ആരംഭിച്ചു
കോട്ടയം: സ്‌കോൾ കേരള മുഖേന ഈ അധ്യയന വർഷം ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനം, പുനഃ പ്രവേശനം ആഗ്രഹിക്കുന്ന നിർദിഷ്ട യോഗ്യതയുള്ളവർക്ക് ജൂൺ 30 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ, മറ്റു സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷം പൂർത്തിയാക്കിയവർക്കും നിർബന്ധനകൾക്ക് വിധേയമായി പ്രവേശനം നൽകും.. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി. ഒ, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ജൂലൈ അഞ്ചിനകം നൽകണം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.scolekerala.org, ഫോൺ:0481-2300443
date
- Log in to post comments