Skip to main content

ടെണ്ടറുകൾ ക്ഷണിച്ചു

കൊച്ചി അർബൻ-2 ഐസിഡിഎസ് പ്രോജക്ടിലെ 130 അങ്കണവാടികൾക്ക് ആവശ്യമുള്ള പ്രീസ്ക്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുളള ടെണ്ടറുകൾ സ്വീകരിക്കും. 

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും : 2023 ജൂലൈ 7, ഉച്ചയ്ക്ക് 12ന് 
ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും : 2023 ജൂലൈ 7, ഉച്ചയ്ക്ക് 2ന് 
ടെണ്ടർ തുറക്കുന്ന തീയതിയും സമയവും: 2023 ജൂലൈ 7, ഉച്ചയ്ക്ക് 3ന്

ടെണ്ടർ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തേവര ഫെറിയിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ-2 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നേരിട്ടോ 0484 2663169 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

date