Skip to main content

മാലിന്യം തള്ളൽ: 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി ചൊവ്വാഴ്ച (ജൂൺ 20) 3കേസുകൾ രജിസ്റ്റർ ചെയ്തു.  കണ്ണമാലി, ഞാറയ്ക്കൽ, കുന്നത്തുനാട് പോലീസ് സ്റ്റേഷനുകളിലുമാണ്  കേസുകൾ രജിസ്റ്റർ ചെയ്തത്.

 കണ്ടക്കടവ് പാലത്തിന് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് കുമ്പളങ്ങി പൊള്ളയിൽ വീട്ടിൽ നിബിൻ ജോസഫി(28)നെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
 റൂറൽ പോലീസ് പരിധിയിലെ ഞാറയ്ക്കൽ, കുന്നത്തുനാട് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

date