Skip to main content

കൊച്ചിയിൽ തൊഴിൽ തീരം പദ്ധതി ആരംഭിക്കുന്നു

ജില്ലയിൽ കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ തൊഴിൽ തീരം പദ്ധതി ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം ജൂൺ 22ന് (വ്യാഴാഴ്ച) രാവിലെ 11 ന് തോപ്പുംപടി റൊസാരിയോ ഹാളിൽ സംഘടിപ്പിക്കുന്നു.  കെ.ജെ. മാക്സി എം.എൽ.എ. യോഗം ഉദ്ഘാടന ചെയ്യും.  കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പദ്ധതി അവതരണം നടത്തും. 

കൊച്ചി മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ മത്സ്യബന്ധന സമൂഹത്തിലെ ഉദ്യോഗാർത്ഥികൾക്ക് കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽനൈപുണി പരിശീലനത്തിലൂടെ വൈജ്ഞാനിക തൊഴിൽ ലഭ്യമാക്കുവാനായുള്ള  പദ്ധതിയാണ് തൊഴിൽ തീരം.
മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷരും,ഫിഷറീസ്, തൊഴിൽ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും, കുടുംബശ്രീ, അസാപ്പ്, ഐ.സി.ടി. അക്കാദമി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പദ്ധതി മൂന്നുമാസം കൊണ്ട് പൂർത്തീകരിക്കും.

date